കൊച്ചി: 18 വർഷങ്ങൾക്ക് ശേഷം ഇടപ്പള്ളി കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ റിപ്പർ ജയാനന്ദൻ വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ഏഴ് കൊലപാതകങ്ങളും 14 കവർച്ചകളും അടക്കം 21 കേസുകളിലെ പ്രതിയാണ് കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ. നിരവധി പേരെയാണ് ജയാനന്ദൻ നിഷ്‌കരുണം കൊന്നു തള്ളിയത്. മരണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ടവരും നിരവധി പേരുണ്ട്.
സ്വർണ്ണത്തിനും പണത്തിനും വേണ്ടി ആരേയും നിഷ്ഠൂരം കൊന്നുതള്ളും. പ്രായമായവരെ കൊല്ലുന്നതാണ് റിപ്പർ ജയാനന്ദന്റെ രീതി. എന്നിച്ച് കവർച്ചയും. പ്രായമായ സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായി ഉപയോഗിച്ച സംഭവങ്ങളും ഉണ്ടെന്ന് പോലീസ് പറയുന്നു.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച പുത്തൻവേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പർ ജയാനന്ദൻ. ഈ കേസുകളിലാണ് റിപ്പറിനെ വധശിക്ഷയ്‌ക്ക് വിധിച്ചതും.
സ്വർണ്ണ വള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വള എടുത്തു. ജയാനന്ദന്റെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവു പോലും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്ക് മുന്നിൽ പലപ്പോഴും സിബിഐയ്‌ക്ക് പോലും മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റെ കൊലപാതകത്തോടെയാണ് ജയചന്ദ്രന്റെ കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുന്നത്.
2003 സെപ്തംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ സോക്‌സ് ധരിച്ചാണ് ജയാനന്ദൻ കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്േ്രപ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതി സിനിമയിൽ നിന്നാണ് ജയാനന്ദൻ പഠിച്ചത്. ആദ്യം വധശിക്ഷയ്‌ക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.
രണ്ട് തവണ ജയാനന്ദൻ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ജയനന്ദനെ ഊട്ടിയിൽ നിന്നുമാണ് പിടികൂടുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാൾ സെല്ലിൽ നിന്ന് പുറത്തേയ്‌ക്ക് തുരങ്കമുണ്ടാക്കാൻ ശ്രമിച്ചത് കണ്ടെത്തിയിരുന്നു.
















Comments