വയനാട്: കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് നിർത്തുന്നു. പ്രദേശത്ത് സ്ഥാപിച്ച കൂടുകൾ എല്ലാം നീക്കം ചെയ്യാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതി പരത്തിയ കടുവയെ കുടുക്കാൻ കഴിയാതെ അധികൃതർ പിൻവാങ്ങുകയാണ്.
രണ്ടാഴ്ച നീണ്ട പരിശ്രമം വിജയം കാണാതെ എല്ലാ സന്നാഹങ്ങളുമായി വനംവകുപ്പ് പിൻവാങ്ങാൻ തീരുമാനിച്ചതോടെ കടുത്ത ആശങ്കയിലാണ് കുറുക്കൻമൂലയിലെ ജനങ്ങൾ. കടുവ ഉൾവനത്തിലേയ്‌ക്ക് പോയെന്ന നിഗമനത്തിലാണ് തിരച്ചിൽ നിർത്താൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. അഞ്ചോളം വലിയ കൂടുകളാണ് മേഖലയിൽ സ്ഥാപിച്ചിരുന്നത്. ഇവയെല്ലാം ഉടൻ തന്നെ നീക്കം ചെയ്യും. കടുവയെ തിരയുന്നതിനായി എത്തിച്ച കുങ്കി ആനകളെയും തിരികെ കൊണ്ടുപോകും.
കൂടാതെ മയക്കുവെടി വിദഗ്ദരെയും എത്തിച്ചിരുന്നു. ഇവരും തിരികെ പോകും. ജനവാസ കേന്ദ്രത്തിൽ ഭീതിവിതച്ച കടുവ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. തുടർന്ന് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കാൻ മുന്നോട്ട് വന്നത്.
















Comments