കോഴിക്കോട്:തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നാളെ തുഞ്ചന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു.
തിരൂരില്‍ നടക്കുന്ന സംസ്ഥാനതല തുഞ്ചന്‍ദിനാചരണം തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തുഞ്ചന്‍ ദിനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനെ കുറിച്ചുള്ള പഠനശിബിരം നടന്നുവരുന്നു. വിവിധ ഇടങ്ങളിലായി എഴുത്തച്ഛന്‍ കൃതികളുടെ പാരായണം, കാവ്യാലാപന മത്സരങ്ങള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും നടക്കും.
വിവിധ ജില്ലകളിലായി, ഡോ. പൂജപ്പുര കൃഷണന്‍ നായര്‍, മുരളി പാറപ്പുറം, കല്ലറ അജയന്‍, ഡോ. അനില്‍ വൈദ്യമംഗലം, പ്രൊഫ. പി.കെ. ദേവന്‍, എസ്. രാജന്‍ബാബു, ഐ.എസ്. കുണ്ടൂര്‍, ഡോ. എൻ.ആർ. മധു, ഡോ. രാജു വള്ളിക്കുന്നം, കുടമാളൂര്‍ രാധാകൃഷ്ണന്‍, കുമ്മനം മുരളീധരന്‍, തൃക്കൊടിത്താനം രാധാകൃഷണന്‍,ശ്രീജിത്ത് മൂത്തേടത്ത്, നീലാംബരന്‍, ഡോ. സുജാത, ഡോ. നളിനി സതീഷ്, രജനി സുരേഷ്, ഡോ. മായാലേഖ, സുഗതകുമാരി തിരുവനന്തപുരം, സിന്ധു അയിര വീട്ടില്‍, വി.കെ. സന്തോഷ് വയനാട്, പ്രശാന്ത്ബാബു കൈതപ്രം, യു.പി. സന്തോഷ്, സി.സി. സുരേഷ്, ശൈലേന്ദ്രന്‍ കാസര്‍കോട്,വത്സന്‍ നെല്ലിക്കോട്എന്നിവര്‍ പ്രഭാഷണം നടത്തും.
കോഴിക്കോട്ട് കേസരി ഭവനിൽ ഇന്ന് നടക്കുന്ന തുഞ്ചന്‍ദിന പരിപാടിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ എഴുത്തച്ഛന്റെ സാമീപ്യമുള്ള തുഞ്ചന്‍ പറമ്പിനെ ദൃശ്യവത്കരിക്കും. ഈ വര്‍ഷത്തെ കേരള ഫോക്‌ലോര്‍ അക്കാദമി ജേതാവ് സുവര്‍ണ ചന്ദ്രോത്ത്, കൃഷ്ണഗീതി പുരസ്‌കാര ജേതാവ് എം.എസ്. ബാലകൃഷണന്‍, ദുര്‍ഗാദത്ത പുരസ്‌കാര ജേതാവ് പ്രശാന്ത്ബാബു കൈതപ്രം, കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ തപസ്യ അംഗവും എഴുത്തുകാരിയുമായ ഇ.പി. ജ്യോതി എന്നിവരെ ആദരിക്കും.
















Comments