കനൗജ്: സമാജ് വാദി പാർട്ടി നേതാവ് പീയൂഷ് ജെയിന്റെ വീട്ടിലെ കള്ളപ്പണവേട്ട ഔദ്യോഗികമായി അവസാനിപ്പിച്ചതായി കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉപ മേധാവി സാക്കിർ ഹുസൈൻ അറിയിച്ചു. കാൺപൂർ കേന്ദ്രമാക്കി സുഗന്ധ ദ്രവ്യവ്യാപാരം നടത്തുന്ന പീയൂഷ് ജെയിനാണ് മൂന്നൂറ് കോടിക്കടുത്ത് പണം നോട്ടുകെട്ടുകളായി തന്നെ വീട്ടിലും ഫാക്ടറിയിലും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
ഞായറാഴ്ചയാണ് പീയൂഷ് ജെയിനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കണക്കിൽ പെടാത്ത ധനവും, സ്വർണ്ണവും, ചന്ദനത്തടികളും, ഭൂമി ഇടപാടുകളുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുക്കളെ തരംതിരിച്ച് വിവിധ ഏജൻസികൾ അതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കനൗജ് കേന്ദ്രീകരിച്ചാണ് പ്രധാന റെയ്ഡ് നടന്നതെന്നും ഇതുകൂടാതെ കാൺപൂരിലെ ഒരു കേന്ദ്രത്തിൽ നിന്നും 19 കോടിയുടെ നോട്ടുകെട്ടുകൾ വേറെ കണ്ടെത്തിയെന്നും ജി.എസ്.ടി വകുപ്പ് അറിയിച്ചു.
സാധാനങ്ങൾ വിറ്റവകയിലുള്ളതാണ് കണ്ടെത്തിയ തുകകളെന്നും ടാക്‌സ് ഒഴിവാക്കാ നായിട്ടാണ് പണം ബാങ്കിലിടാതിരുന്നതെന്നുമാണ് പീയൂഷിന്റെ വാദം. 200ലധികം കള്ള രശീതുകളും ബില്ലുകളും കണ്ടെത്തിയതായും ജി.എസ്.ടി വകുപ്പ് അറിയിച്ചു. കാൺപൂർ കോടതി പീയൂഷ് ജെയിനിനെ 14 ദിവസത്തേക്ക് ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
















Comments