കാബൂള്‍: താലിബാനന്‍ കീഴടക്കിയ അഫ്ഗാനില്‍ നിന്ന് സ്വന്തം ജനതയെ വിട്ടെറിഞ്ഞ് രാജ്യം വിട്ട് ഓടിയ അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനി അഴിമതിയില്‍ രണ്ടാമനെന്ന് റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയാണ് അഴിമതിപ്പട്ടികയില്‍ ഒന്നാമത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്(OCCRP) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കഴിവില്ലായ്മയിലും അഴിമതിയിലും മുമ്പനായ അഷ്‌റഫ് ഗനി തീര്‍ച്ചയായും അവാര്‍ഡിന് അര്‍ഹനാണെന്നും സ്വന്തം ജനതയെ മരണത്തിനും ദുരിതത്തിനും വിട്ടുകൊടുത്ത് രാജ്യം വിട്ട് ഓടിയവനാണെന്നും അതുകൊണ്ട് അയാള്‍ക്ക് യുഎഇയിലെ അഴിമതിക്കാര്‍ക്കൊപ്പം ജീവിക്കാനാവുവെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ അഫ്ഗാനില്‍ പ്രവേശിച്ചസമയത്ത് രാജ്യം വിട്ട് ഓടിപ്പോയ അഷ്‌റഫ് ഗനിക്കെതിരെ ലോകവ്യാപകമായി എതിര്‍പ്പുകളുയര്‍ന്നിരുന്നു.
സ്വന്തം ജനതയെയും രാജ്യവും വിട്ട് ഓടിയ അഷ്‌റഫ്ഗനി വന്‍തുകയും കൊണ്ടാണ് കടന്നുകളഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തന്നെ താലിബാന്‍ കൊല്ലാന്‍ പദ്ധതിയിട്ടെന്നും ഈ സാഹചര്യത്തിലാണ് രാജ്യംവിടേണ്ടിവന്നതെന്നും ഗനി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. അതെ സമയം പണവുമായിട്ടാണ് കടന്നുകളഞ്ഞതെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.
സമാധാനപരമായി അധികാരക്കൈമാറ്റം നടത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്.നിര്‍ഭാഗ്യവശാല്‍ തന്റെ ആഗ്രഹത്തിനു വിരുദ്ധമായി നിര്‍ബന്ധപൂര്‍വ്വം രാജ്യം വിടേണ്ടിവന്നു. തലസ്ഥാന നഗരിയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജ്യംവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്(OCCRP) കണ്ടെത്തിയ അഴിമതി വീരരില്‍ ഒന്നാമന്‍ ബെലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ്. അദ്ദേഹം തന്റെ അധികാരം മുഴുവന്‍ വീട്ടില്‍ കേന്ദ്രീകരിച്ചു. സ്വേച്ഛാധിപതിയായി. ലോകത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ കണ്ണടച്ചു. ജീവിത ദുരിതംപേറിയ സ്വന്തംജനതയോടും കുടിയേറ്റക്കാരോടും നിസംഗതയോടെ പെരുമാറി.പട്ടിണിയും പരിവട്ടവും സ്വന്തംജനതയെ അലട്ടി. ഇവയെല്ലാം സ്വന്തം രാജ്യത്ത് തുടരുന്നതിന് അങ്ങെയറ്റം തടസ്സം തീര്‍ത്തു.
അഴിമതിയുടെ കൊടിക്കൂറ ഉയര്‍ന്ന വര്‍ഷമായിരുന്നു പോയനാളുകളെന്നും ഒസിസിആര്‍പി പാനല്‍ജഡ്ജ് ഡ്ര്യൂസുളളിവന്‍ പറഞ്ഞു.
ഗനിയേയും ലുക്കാഷെങ്കോയെയും കൂടാതെ സിറിയന്‍ ഏകാധിപതി ബഷര്‍ ഹാഫെസ് അല്‍ അസാദ്, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, ഓസ്‌ട്രേിയന്‍ മുന്‍ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് തുടങ്ങിയവരും ലോകത്തെ അഴിമതി പട്ടികയില്‍ ഈ വര്‍ഷം ഇടംപിടിച്ചവരാണ്.
















Comments