പാരീസ്: ലോകം ഒമിക്രോണ്‍ ഭീതിയില്‍,ഫ്രാന്‍സിലും അമേരിക്കയിലും കൊറോണ വേരിയന്റുകളുടെ വ്യാപനം കൂടുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് ഫ്രാന്‍സിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 17,9807 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരിയില്‍ 2,50000ലക്ഷം പ്രതിദിനരോഗികള്‍ ഉണ്ടാവുമെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി ഒലിവിയര്‍ വെറാന്‍ മുന്നറിയിപ്പു നല്‍കി. ഫ്രാന്‍സിനു പുറമെ ഇറ്റലി, ഗ്രീസ്, പോര്‍ട്ടുഗല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.
യുഎസില്‍ തിങ്കളാഴ്ച 440,000ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍(CD്C) റിപ്പോര്‍ട്ട് ചെയ്യുന്നു.ക്രിസ്മസ് കാരണമുള്ള കാലതാമസമാകാം ഈ ഉയര്‍ന്ന നിരക്കിന് കാരണമെന്നും കരുതുന്നു.ഒമിക്രോണ്‍ ഡെല്‍റ്റയോളം അപകടകാരിയല്ലാത്ത സാഹചര്യത്തില്‍ രോഗബാധിതരില്‍ 30 മുതല്‍ 70 ശതമാനം പേര്‍ മാത്രമെ ആശുപത്രിയില്‍ എത്താന്‍ സാധ്യതയുള്ളൂ. എങ്കിലും യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഡബ്ലൂഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നുണ്ട്
യൂറോപ്പില്‍ പുതുതായി രോഗംബാധിച്ചവരുടെ എണ്ണം ഡിസംബര്‍ 26നു മുന്‍പില്‍ ഉളളതിനേക്കാള്‍ 57ശതമാനം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത് 30 ശതമാനമാണെന്നും വ്യക്തമാക്കുന്നു.യൂറോപ്പില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡിസംബര്‍ 27ന് രേഖപ്പെടുത്തിയത്. സിഡിസി ഡാറ്റ ട്രാക്കര്‍ നല്‍കുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച 441,278 ആയി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു.
ഒരാഴ്ചത്തെ ആവറേജ് പരിശോധിച്ചാല്‍ 2021 ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യുഎസ് ആശുപത്രിയില്‍ വലിയൊരുവിഭാഗവും കൈയ്യടക്കിയിരിക്കുന്നത് ഡെല്‍റ്റയാണെന്ന് ആരോഗ്യവിദഗ്ധന്‍ സ്‌കോട്ട് ഗോട്ടിയബ് പറഞ്ഞു.
















Comments