മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് നടൻ ടൊവിനോ തോമസ്. നെറ്റ്ഫ്ളിക്സിലെ ജനപ്രിയ ചിത്രമായ ‘മിന്നൽ മുരളി’യിലൂടെ ഇന്ത്യയിലെമ്പാടും നിരവധി ആരാധകരെയാണ് ടൊവിനോ സ്വന്തമാക്കിയത്. ഏറെ കഷ്ടപ്പെട്ടാണ് താൻ നിലയിലേക്ക് എത്തിയതെന്ന് ടൊവിനോയും പലകുറി പറഞ്ഞിട്ടുണ്ട്. ഇന്ന് മിന്നും താരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ടൊവിനോയുടെ ഒരു പഴയ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. 2011 ജൂണിൽ ടൊവിനോ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ.
‘ ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവൻ എന്ന് മുദ്ര കുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല. വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണിത്’.
നേരത്തേയും ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മിന്നൽ മുരളിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് ഈ കുറിപ്പ് വീണ്ടും വൈറലാകുന്നത്. 2012ൽ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമയിലൂടെയാണ് ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് നിരവധി ചിത്രങ്ങൾ ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ആണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Comments