തിരുവനന്തപുരം; കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. .ഹൈക്കോടതി ചാൻസിലർക്കാണ് നോട്ടീസയച്ചത്.എട്ടാം തീയ്യതി മുതൽ ചാൻസിലർ പദവി വഹിക്കുന്നില്ല. വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞ ഗവർണർ നിലപാട് കടുപ്പിക്കുന്നതോടെ പിണറായി സർക്കാർ വെട്ടിലാകും
ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവർണർ തന്നെ ചാൻസലറാകണമെന്ന് ഭരണഘടനയിൽ ഇല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം
ധാർമ്മികതയ്‌ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാൻ വയ്യ. വിവാദങ്ങൾ തുടങ്ങിയ സമയത്തെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചിരുന്നു.
















Comments