തിരുവനന്തപുരം; രാത്രിയാഘോഷമില്ലാതെ എന്ത് ഹാപ്പി ന്യൂയർ അല്ലേ.. എന്നാൽ ഇത്തവണ വീട്ടിലിരുന്നു ഹാപ്പി ന്യൂയർ ആഘോഷിക്കണമെന്നാണ് കേരള പോലീസിന്റെ നിർദേശം. രാത്രി 10 മണിക്ക് ശേഷം ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കുകയില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ ഇന്നുമുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
ഓപ്പറേഷൻ സുരക്ഷിത പുലരിയെന്ന പേരിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഇന്നുമുതൽ ജനുവരി 2 വരെയാണ് രാത്രിയാഘോഷങ്ങൾക്ക് നിയന്ത്രണം. കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ഒമിക്രോൺ രോഗികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതിനാൽ ‘ആഘോഷിക്കാം കരുതലോടെ’ എന്ന് ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റും കേരള പോലീസ് പുറത്തിറക്കി.
വരുന്ന രണ്ട് മാസം കൊറോണ കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കണക്കാക്കുന്നു. ജനുവരി മാസത്തിലെ വ്യാപനം നിർണായകമാകും. നിലവിൽ ഇരുപതിനായിരം കൊറോണ രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
















Comments