യുഎഇ:അതിവിപുലമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി.പുതുവത്സരത്തോട് അനുബന്ധിച്ച് ദുബായിൽ അന്താരാഷ്‌ട്ര നൃത്തസംഗീത സംഘങ്ങളുടെ പരിപാടികൾ, ലോകോത്തര പാചകവിദഗ്ധരുടെ നേതൃത്വത്തിൽ ഭക്ഷ്യമേളകൾ, ലോകറെക്കോഡ് വെടിക്കെട്ട് അവതരണങ്ങൾ എന്നിവയെല്ലാമുണ്ടാകും.
31-ന് വൈകുന്നേരത്തോട് കൂടെ ദുബായ് ഡൗൺടൗൺ ബുർജ് ഖലീഫ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ‘യു ബൈ എമാർ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് ക്യൂആർ കോഡ് ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. ലേസർ ഷോ, വെടിക്കെട്ട് എന്നിവയടക്കം ഒട്ടേറെ ആഘോഷക്കാഴ്ചകളാണ് ഇവിടെയുണ്ടാകുക.
13 മണിക്കൂർ നീളുന്ന ആഘോഷങ്ങളാണ് വേൾഡ് എക്‌സ്‌പോ 2020 വേദിയിൽ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി ഒന്നിന് പുലർച്ചെ നാലുമണിവരെ ഇത് നീളും. വർണാഭമായ വെടിക്കെട്ട് പുതുവർഷരാവിൽ അറ്റ്ലാന്റിസിൽ ആസ്വദിക്കാം.എട്ട് വ്യത്യസ്ത വെടിക്കെട്ടുകൾ പുതുവർഷരാവിൽ ഗ്ലോബൽ വില്ലേജിൽ നടക്കും.
ഓസ്‌ട്രേലിയയിൽ പുതുവർഷം പിറക്കുന്ന വൈകീട്ട് അഞ്ചുമണിമുതൽ വെടിക്കെട്ടിന് ഇവിടെ തുടക്കമാകും. എട്ടുമണിക്ക് ഫിലിപ്പീൻസ്, ഒമ്പതിന് തായ്ലൻഡ്, 10 മണിക്ക് ബംഗ്ലാദേശ്, 10.30-ന് ഇന്ത്യ, 11 മണിക്ക് പാകിസ്താൻ, അർദ്ധരാത്രി അഞ്ചുമിനിറ്റ് നീളുന്ന യു.എ.ഇ. പുതുവർഷ വെടിക്കെട്ട്, ഒരുമണിക്ക് റഷ്യ എന്നീ പുതുവത്സര വെടിക്കെട്ടുകൾ നടക്കും.ദുബായുടെ വിവിധ ഭാഗങ്ങളിൽ സംഗീതപരിപാടികളും അരങ്ങേറും














Comments