കറാച്ചി : പാകിസ്താനിൽ അതിരുവിട്ട പുതുവത്സരാഘോഷത്തിൽ ഒരു മരണം. കറാച്ചിയിലായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടയിലായിരുന്നു അപകടം. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഘോഷത്തിന് തോക്ക് ഉപയോഗിച്ചുളള വെടിവെയ്പ് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് അപകടം വരുത്തിവെച്ചത്.
ഖ്വാജ അഹമ്മദ് നഗറിലാണ് 11 വയസ്സുകാരൻ മരണപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരിൽ ഒരു 10 വയസ്സുകാരിയുമുണ്ടെന്നും പോലീസ് അറിയിച്ചു.
ആഘോഷിക്കാൻ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ എകെ 47 അടക്കമുള്ള തോക്കുകളുമായി ഒത്തുകൂടിയിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. ഹാരിസ് എന്ന വ്യക്തിയുടെ കയ്യിൽ നിന്നുള്ള വെടിയുണ്ടകളാണ് മറ്റുള്ളവർക്ക് കൊണ്ടത്.
പാകിസ്താനിൽ ഇത്തരം തോക്കുപയോഗിച്ചുള്ള ആഘോഷം സാധാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാൾ അപകടവും മരണവും ഇത്തവണ കൂടിയെന്നാണ് പോലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ തവണ വെടിയേറ്റ് നാലുപേർക്കാണ് പരിക്കേറ്റത്. അസീസാബാദ്, റാഞ്ചോർ ലെയിൻ, ഗുരു മന്ദിർ, കാലാ പുൾ, സാദർ, ബാൽദിയ, ലിഖ്വായതാബാദ്, കോരങ്കി, ലാന്ധി, മാലീർ എന്നിവിടങ്ങളിലെല്ലാം തോക്കുകളുമായി ജനങ്ങൾ തെരുവിൽ നൃത്തംവയ്‌ക്കുകയായിരുന്നു.
















Comments