തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനു നേരെ പോലീസ് അപമര്യദയായി പെരുമാറിയ സംഭവത്തിൽ ഡച്ച് പൗരൻ സ്ലീവ് ആസ്ബർഗുമായി ടെലിഫോണിൽ ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.സംഭവത്തിൽ സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗ്രേഡ് എസ് ഐയെ സസ്‌പെൻഡ് ചെയ്തതിനെക്കുറിച്ചുമുള്ള കാര്യങ്ങൾ മന്ത്രി സ്റ്റീവനെ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക് സ്റ്റീവൻ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി നേരിട്ട് കാണുമെന്നാണ് റിപ്പോർട്ട്.
പുതുവർഷത്തലേന്ന് മദ്യവുമായി പോയ സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞു നിർത്തി അപമാനിച്ച സംഭവത്തിൽ ഒരാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രേഡ് എസ്ഐ ഷാജിയെ ആണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഡിജിപിയോട് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടിയിരുന്നു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവി അനിൽകാന്ത് അനിൽകാന്ത് താഴേത്തട്ടിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സംഭവം ദൗർഭാഗ്യകരവും സർക്കാരിന്റെ ടൂറിസം നയത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി വിമർശിച്ചു. ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സർക്കാരിന് വലിയ നാണക്കേടായിരുന്നു. ഇതിൽ നിന്ന് തലയൂരാനാണ് മന്ത്രിമാരുടെ ധൃതിപിടിച്ചുളള ഇടപെടൽ.
















Comments