കൊച്ചി : ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമപുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഫീച്ചർ, വാർത്താചിത്ര പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്. 2020-21 കാലത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച ലേഖനങ്ങളും ഫീച്ചറുകളും വാർത്താചിത്രങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകം പുരസ്‌കാരങ്ങൾ നൽകും.
ദൃശ്യമാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ സീഡിയും പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടു കോപ്പികളും വാർത്താ ചിത്രങ്ങളും സെക്രട്ടറി, അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ, കൊച്ചി 682017 എന്ന വിലാസത്തിൽ 2022 ജനുവരി 25നു മുമ്പായിട്ടാണ് ലഭിക്കേണ്ടത്.
23 വർഷമായി കൊച്ചി എറണാകുളത്തപ്പൻ മൈതാനത്ത് നടന്നുവരുന്നതാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന പുസ്കകോത്സവം. 1997 സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജ്യൂബിലി വർഷത്തിലാണ് പുസ്കകോത്സവം ആരംഭിച്ചത്. മൂന്നൂറിലേറെ പ്രസാധകർ ഒരു പന്തലിൽ അണിനിരക്കുന്ന സാംസ്കാരികോത്സവമാണ് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവമെന്ന് സംഘാടകർ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9074097212, 9447057649 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ. എൻ. നന്ദകുമാർ അറിയിച്ചു.
Comments