റോം: ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന പുതുവത്സരാഘോഷ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിന്റെ ദൃശ്യങ്ങളാണ് തരംഗമായി മാറിയത്. പുതുവർഷം പിറന്നയുടൻ നടന്ന കരിമരുന്ന് പ്രയേഗത്തിന്റെ വീഡിയോ കാണുകയും പങ്കുവെയ്‌ക്കുകയും ചെയ്ത് നിരവധി പേരാണ്.
ചിത്രം ഇത്രയും വൈറലാവാൻ ഒരു കാരണം ഉണ്ട്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നത് മേയർ തെരേസ ഹെയ്റ്റ്മാൻ നിരോധിച്ചിരുന്നു. കൊറോണ വ്യാപന പശ്ചാത്തലത്തിലായിരുന്നു മേയറുടെ ഉത്തരവ്. എന്നാൽ ഉത്തരവ് കാറ്റിൽ പറത്തി വൻ കരിമരുന്ന് പ്രയോഗത്തോടെയാണ് ന്യാപ്പിൾസ് ജനത പുതുവർഷത്തെ വരവേറ്റത്.
നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും വെടിക്കെട്ട് നടത്തിക്കൊണ്ട് സർക്കാർ തീരുമാനത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകൂടിയായിരുന്നു അവർ. പുതുവർഷം പിറന്നയുടൻ ആകാശം ദൃശ്യമാകാൻ കഴിയാത്ത വിധം ബഹുവർണ്ണങ്ങൾ നിറഞ്ഞത് നയനമനോഹരമായ കാഴ്ചയായി. സമാന സാഹചര്യം തന്നെയായിരുന്നു നെതർലെന്റ്‌സിലെയും.
In Naples, Italy, the mayor cited COVID to announce a ban on fireworks for a second straight New Year’s Eve. This was the response from citizens.pic.twitter.com/duu7Jkb7yK
— Michael P Senger (@MichaelPSenger) January 1, 2022
















Comments