ആലപ്പുഴ: സിപിഎം ആലപ്പുഴ സൗത്ത് ഏരിയ സമ്മേളനത്തിൽ മത്സരവും വോട്ടെടുപ്പും. ഔദ്യോഗിക പാനലിന് പുറത്തു നിന്ന് മത്സരിച്ച സജി ചെറിയാൻ പക്ഷക്കാരായ എട്ടു പേർ തോറ്റു. തോറ്റവരിൽ ജില്ലാ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണുവും, നഗരസഭ കൗൺസിലർ കവിതയും ഉൾപ്പെടുന്നു.
സമ്മേളനത്തിൽ പി.പി ചിത്തരഞ്ജൻ പക്ഷത്തിനാണ് മേധാവിത്വം ലഭിച്ചത്. സജി ചെറിയാൻ പക്ഷക്കാരനായ അജയ് സുധീന്ദ്രനെ മാറ്റി ചിത്തരഞ്ജൻ പക്ഷത്തെ പി.എൻ വിജയകുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
















Comments