ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഹോട്ടലുടമ വെടിയേറ്റ് മരിച്ചു. രാത്രികാല കർഫ്യൂ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയവരാണ് വെടിവെച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. നോയിഡ വ്യവസായ മേഖലയിലെ പാരീ ചൗക്കിൽ രാത്രിയിലാണ് സംഭവം. 27 കാരനായ കപിലാണ് മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിവെച്ചവരിൽ ഒരാളുടെ പേര് ആകാശ് എന്നാണെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
അർദ്ധരാത്രി കട അടയ്‌ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് രണ്ടുപേർ പൊറോട്ട ആവശ്യപ്പെട്ട് എത്തിയത്. കർഫ്യൂ നിയന്ത്രണ സമയാണെന്ന് പറഞ്ഞതോടെ അക്രമികൾ ബഹളം വെച്ചശേഷം മടങ്ങിപ്പോയതായി ജീവനക്കാർ പറഞ്ഞു.11 മണിക്ക് ശേഷമാണ് അക്രമികൾ കടയിലെത്തി ഭക്ഷണത്തിനായി ബഹളം വെച്ചത്. വലിയ ഒച്ചപ്പാടും ഉന്തുംതള്ളും നടത്തിയ ശേഷം മടങ്ങിപ്പോയ അക്രമികൾ വെളുപ്പിന് 3.30നാണ് തിരികെയെത്തി കപിലിനെ വെടിവെച്ച് കൊന്നത്.
കൊറോണ രാത്രികാല കർഫ്യൂ ഡൽഹിയിൽ ശക്തമാക്കിയിരിക്കുകയാണ്. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണിവരെ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയില്ല.
















Comments