കോട്ടയം : കോഴഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതായി പരാതി. ആലപ്പുഴ കലവൂർ, ബിഐഒസി ഹെൽത്ത് കെയർ എന്ന ഐസിയു ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 4000 രൂപയ്‌ക്ക് പകരം 8000 രൂപ വാങ്ങിയെന്നാണ് പരാതി.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗർഭിണിയായ യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചതിനാണ് ഭർത്താവിൽ നിന്നും അമിത നിരക്ക് ഈടാക്കിയത്. സാധാരണയായി കോഴഞ്ചേരിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് 4000 രൂപയാണ് വാങ്ങാറ്. എന്നാൽ 4000 രൂപയ്‌ക്ക് പകരം 8000 രൂപ വാങ്ങുകയും, ചോദ്യം ചെയ്തപ്പോൾ ആയിരം രൂപ തിരികെ നൽകിയെന്നും പരാതിയിൽ പറയുന്നു.
ഐസിയു ഉള്ള ആംബുലൻസ് ആയതിനാലാണ് കൂടുതൽ നിരക്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർ അമിത തുക ഈടാക്കിയത്. എന്നാൽ യുവതിയ്‌ക്ക് ഐസിയു വേണ്ടിവന്നില്ലെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു.
Comments