തൃശൂർ : ചാലക്കുടി തഹസിൽദാരെ ഇടപാടുകാരൻ ഫയൽ കൊണ്ട് തലയ്‌ക്കടിച്ചു . തഹസിൽദാർ മധുസൂദനനെയാണ് ഇടപാടുകാരൻ കെ പി സജീവൻ അക്രമിച്ചത് . അഞ്ചേകാൽ സെന്റ് വസ്തുവിന്റെ നികുതി അടയ്ക്കാൻ വർഷങ്ങളായി താൻ നടക്കുന്നുവെന്നും ഗതികേട് കൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കേണ്ടിവന്നതെന്നും സജീവൻ പറഞ്ഞു.
സ്ഥലത്തിന്റെ നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് സജീവൻ തഹസിൽദാർ ഓഫീസിൽ എത്തിയത് . വർഷങ്ങളായി നികുതി അടയ്‌ക്കാൻ ഉദ്യോഗസ്ഥർ തന്നെ അനുവദിക്കാത്തതിനെ തുടർന്നാണ് താൻ ഇത്തരത്തിൽ ചെയ്തതെന്ന് സജീവൻ പറഞ്ഞു . കഴിഞ്ഞ ആറുവർഷമായി നികുതി അടയ്‌ക്കാൻ കുറ്റിച്ചിറ പഞ്ചായത്ത് ഓഫീസിലേയ്‌ക്കും താലൂക്ക് ഓഫീസിലേയ്‌ക്കും തങ്ങളെ നടത്തി വലയ്‌ക്കുകയാണെന്നും സജീവൻ പറഞ്ഞു.
എന്നാൽ കുറ്റിച്ചിറയിൽ ഇവർക്കുള്ള വസ്തു 2015 ൽ വിറ്റതാണെന്നും , നിലവിൽ താമസിക്കുന്നത് രണ്ട് പേരുടെ വസ്തുവിന്റെ വഴിയോട് ചേർന്നാണെന്നുമാണ് തഹസിൽദാർ മധുസൂദനൻ പറയുന്നത് . താൻ ജോയിൻ ചെയ്തിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും ഈ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് മധുസൂദനൻ പറയുന്നത് . സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















Comments