പല കാലഘട്ടത്തിൽ ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കി ചില രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊറോണ മഹാമാരി . ഇന്ന് ആരോഗ്യവിദഗ്ധരെ അലട്ടുന്ന മറ്റൊരു പ്രശ്നം യുവാക്കളിൽ വ്യാപിക്കുന്ന അജ്ഞാതരോഗമാണ് .
കാനഡയിലെ ന്യൂ ബ്രുൻസ്വിക്ക് പ്രവിശ്യയിലെ യുവാക്കൾക്കിടയിലാണ് ഈ അജ്ഞാത രോഗം കാണപ്പെട്ടത് . പെട്ടെന്ന് ഭാരം കുറയുക, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്താശേഷിയെ ബാധിക്കൽ, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രണ്ടു വർഷമായി യുവാക്കൾക്കിടയിൽ ഈ നാഡീസംബന്ധമായ അജ്ഞാതരോഗം കണ്ടുവരുന്നുണ്ട് .
ഒരു കുടുംബത്തിലെ ഒരംഗത്തിന് മറവിരോഗമായിരുന്നു ആദ്യം ലക്ഷണമായി കണ്ടത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും മറവിയും മതിഭ്രമവും കണ്ടെത്തി. അതിനാൽ, ജനിതകകാരണങ്ങളല്ല, മറിച്ച് പാരിസ്ഥിതികകാരണങ്ങളായിരിക്കാം രോഗത്തിനുപിന്നിലെന്നാണ് അനുമാനം.
യുവാക്കളിൽ പലരിലും ഇത് ഭയം ഉളവാക്കുകയും ചെയ്യുന്നുണ്ട്. വളരെ വേഗത്തിലായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. . 20 വയസ്സുമുതലുള്ളവരിൽ ലക്ഷണങ്ങൾ കാണുന്നുണ്ട്. നിലവിൽ 48 പേരിൽ ലക്ഷണങ്ങൾ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 150-ലേറെപ്പേർക്ക് രോഗമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.
Comments