തിരുവനന്തപുരം: പിവി അൻവർ എം.എൽഎ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ കൂടുതൽ സമയം തേടി റവന്യൂ വകുപ്പ്. വിശദമായ അന്വേഷണം തുടങ്ങിയെന്നും റിപ്പോർട്ട് നൽകാൻ 5 മാസം സാവകാശം വേണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സംഭവത്തിൽ ജനുവരി 27ന് പിവി അൻവർ എം.എൽഎയിൽ നിന്ന് വിശദീകരണം തേടും. രണ്ടുതവണ നേരിട്ട് ഹാജരാകാൻ വിളിച്ചിട്ട് എംഎൽഎ ഹാജരായില്ലെന്നും റവന്യൂ വകുപ്പ് വിശദീകരണം നൽകി. കോഴിക്കോട് , മലപ്പുറം ജില്ലകളിൽ 22.8 ഏക്കറും, ഏറനാട് താലൂക്കിൽ8.26 ഏക്കർ ഭൂമിയും പിവി അൻവർ കൈവശം വെക്കുന്നതായി റവന്യൂ വകുപ്പ് അറിയിച്ചു.
എം.എൽഎയുടെ അനധികൃത ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഈ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
Comments