ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൂറുവയസ്സുകാരിയായ അമ്മ ഹീരാബെൻ മോദിയെ ആക്ഷേപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. യുപിയിലെ ഉന്നാവോയിൽ നടന്ന രാഷ്‌ട്രീയ റാലിയിലാണ് പ്രധാനമന്ത്രിയുടെ അമ്മയുടെ ജനനസർട്ടിഫിക്കറ്റ് കാണണമെന്ന് അബു ആസ്മി ആവശ്യപ്പെട്ടത്.
യുപിയിലെ ഉന്നാവോയിലെ ഗഞ്ച് മുറാദാബാദിൽ സമാജ്‌വാദി പാർട്ടി നേതാവ് ജൂഹി സിങ്ങിനൊപ്പം പ്രചാരണം നടത്തുകയായിരുന്നു അബു ആസ്മി .
“ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഒന്നിച്ചാലും 15% മാത്രമായിരിക്കും. അവർ ഹിന്ദുക്കൾ 85% ആണ്. നിങ്ങളെല്ലാവരും ചേർന്ന് ഒരു ബ്ലോക്കായി വോട്ട് ചെയ്താൽ 25 സീറ്റ് പോലും നേടാനാകില്ല . 500 സീറ്റുകൾ നേടി വീണ്ടും ഭരിക്കാൻ ബിജെപി ആഗ്രഹിക്കുന്നു , അതിനായി പ്രധാനമന്ത്രി എൻ ആർസി പോലുള്ള ബില്ലുകൾ കൊണ്ടുവരും, നിങ്ങളുടെ പൂർവ്വികൻ എവിടെയാണ് ജനിച്ചതെന്ന് നിങ്ങളോട് ചോദിക്കുകയാണ് , മോദിജി, നിങ്ങളുടെ അമ്മയുടെ സർട്ടിഫിക്കറ്റ് കാണിക്കൂ, അവർ എവിടെയാണ് ജനിച്ചത്. ?”ഇത്തരത്തിലാണ് അബു ആസ്മിയുടെ പ്രസംഗം.
മുൻപും വിവാദപരമായ സ്ത്രീവിരുദ്ധ പ്രസ്താവനകൾ അബു ആസ്മി നടത്തിയിട്ടുണ്ട് . മുസ്ലീം പെൺകുട്ടികളുടെ വിവാഹം നേരത്തേ നടത്തണമെന്നും അദ്ദേഹം വാദിച്ചിരുന്നു. പുരുഷന്മാർക്ക് കുടുംബത്തിൽ സഹോദരിമാരോടൊപ്പമോ സ്വന്തം പെൺമക്കളോടോ പോലും തനിച്ചിരിക്കാനാകില്ല . ചിലപ്പോൾ അവരെ ഉപദ്രവിക്കാൻ സാത്താൻ പുരുഷന്മാരെ പ്രലോഭിപ്പിച്ചേക്കാമെന്നും അബു ആസ്മി പറഞ്ഞിരുന്നു.
Comments