കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി.ഓഗസ്റ്റ് 11 ന് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് ചട്ട വിരുദ്ധമെന്നു ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.നിയമനം ചോദ്യം ചെയ്തുള്ള അപ്പീലിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ആണ് നിരീക്ഷണം.
ഗവർണറുടെ നിലപാട് ഹൈക്കോടതി ശരിവച്ചു.ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന് നേരത്തെ ഗവർണർ അറിയിച്ചിരുന്നു.ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കും പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കും.
നേരത്തെ സിൻഡിക്കേറ്റ് നടപടി സർവ്വകലാശാല നിയമനത്തിന് എതിരെന്ന് കാണിച്ച് ഗവർണർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.സർവ്വകലാശാല നടപടികൾ ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് ഗവർണർ സത്യവാങ്മൂലം നൽകിയിരുന്നത്. കണ്ണൂർ സർവ്വകലാശാലയിലെ 68 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടേയും നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഗവർണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സിൻഡിക്കേറ്റിനാണെങ്കിലും നാമനിർദ്ദേശത്തിനുള്ള അവകാശം ഗവർണർക്കാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.
















Comments