'നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്': കൊല്ലാൻ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്’: കൊല്ലാൻ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 06:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഉൾപ്പെടെ കേസിലെ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ദിലീപും ആലുവയിലെ ഒരു വിഐപിയും സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. വിഐപിയെ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല.

‘അഞ്ച് ഉദ്യോഗസ്ഥന്മാർ.. നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോകുന്ന’തെന്നാണ് ദിലീപ് പറയുന്നത്. കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തോളൂ എന്ന് വിഐപി പറയുന്നു. ‘ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടിവരും, അറിയാം നിങ്ങൾ അത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ.. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ(മറ്റൊരാൾ പറഞ്ഞു).

ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾക്ക് പോസ് ചെയ്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ബിജു പൗലോസുമായി ചേർന്ന് ഗൂഢാലോചന നടത്തിയ ശേഷമുള്ളതാണെന്നും ബിജുവിനെതിരെ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കേസിൽ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയേയും ഉടൻ ചോദ്യം ചെയ്യും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് പൾസർ സുനിയുള്ളത്. ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാൻ ആദ്യം അനുമതി തേടും പിന്നാലെ ദിലീപിനേയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: Dileepactress attack casepulsor suni
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies