വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ നിൽക്കാൻ ജപ്പാൻ എന്തു സഹായവും നൽകുമെന്നും രഹം വ്യക്തമാക്കി. ദ്വിതല മന്ത്രാലയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കാനിരിക്കേയാണ് ചൈനയെ ലക്ഷ്യമിട്ട് അമേരിക്കൻ ഉദ്യോഗസ്ഥന്റെ പ്രസ്താവന.
ചൈന ഒരു നല്ല അയൽക്കാരനല്ലെന്ന് വിവിധ സന്ദർഭങ്ങളിലൂടെ നിരന്തരം തെളിയി ക്കുകയാണ്. സമീപരാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് ഏകാധിപത്യ രീതിയാണ്. പസഫിക്കിലെ ഒരുരാജ്യത്തേയും ഉപദ്രവിക്കാൻ ഇനി അനുവദിക്കില്ല. സമുദ്രമേഖലയെ സ്വതന്ത്ര്യമാക്കി വിടാത്ത ചൈനീസ് നയത്തെ ശക്തമായി നേരിടുമെന്നും റഹം പറഞ്ഞു.
പസഫിക്കിലെ ചൈന നടത്തുന്ന അധിനിവേശ പശ്ചാത്തലത്തിൽ അമേരിക്ക-ജപ്പാൻ ബന്ധം ഏക്കാലത്തേക്കാളും ശക്തമായിരിക്കുകയാണ്. ജനാധിപത്യമൂല്യങ്ങൾ കാത്തു സംരക്ഷി ക്കുന്ന ഏറ്റവും മികച്ച രാജ്യമാണ് ജപ്പാനെന്നും അമേരിക്കൻ അംബാസഡർ പറഞ്ഞു. 2020 ഡിസംബറിലാണ് റഹാം ജപ്പാനിൽ ചുമതലയേറ്റത്. അമേരിക്കൻ പ്രസിഡന്റായി ബൈഡൻ ചുമതലയേൽക്കുന്നതിന് ഒരു മാസം മുന്നേ തന്നെ ജപ്പാനിലേക്ക് താൻ നിയോഗിക്ക പ്പെട്ടതായും റഹം പറഞ്ഞു.
തെക്കൻ ചൈനാ കടലിലേയും ഹോങ്കോംഗിലേയും പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ജപ്പാൻ-അമേരിക്ക സഖ്യത്തിന്റെ സുപ്രധാന ലക്ഷ്യം. ചൈനയുടെ സമ്മർദ്ദങ്ങളെ മറികടന്ന് മേഖലയിലെ വികസനം സാദ്ധ്യമാക്കുകയാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി ദ്വിതല മന്ത്രാ ലയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും റഹം ഇമ്മാനുവൽ പറഞ്ഞു.
Comments