ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ അമൃത്സർ വിമാനത്താവളത്തിലെത്തി യാത്രക്കാർക്കാണ് രോഗം.
ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഇത്രയധികം ആളുകൾക്ക് എങ്ങനെ രോഗം സ്ഥിരീകരിച്ചു എന്നതിൽ വ്യക്തതവന്നിട്ടില്ല. ആർടിപിസിആർ അടക്കമുള്ള പരിശോധനകൾക്ക് ശേഷമാണ് ഇവർ യാത്ര തിരിച്ചത്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് വിമനത്താവള അധികൃതർ അറിയിച്ചു.
അതേസമയം രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് 90,000-ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തിൽ 65 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം.
Comments