ചെന്നൈ: പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ പുറത്ത്. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്ന പെൺകുട്ടി നിലത്ത് വീഴുന്നതും തുടർന്ന് തെരുവ് നായ കടിച്ചു കീറുന്നതും വീഡിയോയിൽ കാണാം. തമിഴ്‌നാട്ടിൽ നിന്നുള്ള വീഡിയോയാണ് ഭീതി പരത്തുന്നത്.
വഴിയാത്രക്കാരാണ് പെൺകുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നത്. പാർക്കിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. നായയെ പേടിച്ച് പെൺകുട്ടി ഓടുന്നതും നായ പിന്തുടരുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഓടുന്നതിനിടെ കുട്ടി വീഴുകയും നായ കടിച്ചു കീറുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ അവിടെയെത്തി പെൺകുട്ടിയെ രക്ഷപെടുത്തി. വടിയെടുത്ത് നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
சென்னை முகப்பேரில் அடுக்குமாடி குடியிருப்பில் 9 வயது சிறுமியை நாய் துரத்தி கடிக்கும் காட்சி…
நாய் உரிமையாளர் கைது…
நாய் வளர்ப்பவர்கள் கவனமாக வளருங்கள்…#chennaipolice pic.twitter.com/bBRdYs1psC
— Krishna (@krishna_journa) January 4, 2022
















Comments