ചാണ്ഡിഗഡ്: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം വന്‍സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുന്നതിനായി അന്വേഷണസംഘത്തെയും നിയമിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കേന്ദ്രത്തിനു സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തുണ്ടായത് വന്‍സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്. പോസ്റ്ററുമായി പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴി തിരിച്ചുവിടേണ്ടി വന്നു. നിശ്ചയിച്ച പരിപാടികളിലും റാലിയിലും പങ്കെടുക്കാതെയാണ് പ്രധാനമന്ത്രി മടങ്ങിയത്. റാലിക്കുപുറമെ ഡല്‍ഹി അമൃതസര്‍ കാത്ര എക്സപ്രസ് വേ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടെ 42,750 കോടിയുടെ വികസനപദ്ധതിയുടെ ശിലാസ്ഥാപനമാണ് നിശ്ചയിച്ചിരുന്നത്.
അതെ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ യാത്രാരേഖകള്‍ സൂക്ഷിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. റോഡില്‍ മാര്‍ഗതടസ്സം ഉള്ളകാര്യം പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ എന്‍ഐഎ അംഗത്തെ കൂടി ഉള്‍പ്പെടുത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സംഭവത്തില്‍ ഖാലിസ്ഥാന്‍ പങ്ക് സംശയിക്കുന്നതായും കേന്ദ്രം പറഞ്ഞു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുളള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയുണ്ടാവും.
പഞ്ചാബ് ഹുസ്സൈന്‍വാലയിലേക്കുളള പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റൂട്ടിന് മാറ്റം വന്ന വിവരം അറിയിച്ചില്ലെന്ന പൊള്ള വാദമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സുരക്ഷാവീഴ്ചയില്‍ സംസ്ഥാസര്‍ക്കാരിനെതിരെ ബിജെപി തിരിഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ നിലപാട്.
Comments