കൊറോണ ബാധിച്ച മകനെ കാറിന്റെ ഡിക്കിയിലിട്ട് പൂട്ടിയ അമ്മ അറസ്റ്റിൽ. അമേരിക്കയിൽ ടെക്സസിലാണ് സംഭവം. മകന് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതോടെയാണ് അധ്യാപിക കൂടിയായ അമ്മ മകനെ കാറിന്റെ ഡിക്കിയിൽ പൂട്ടിയത്. സംഭവത്തിൽ 41കാരിയായ സാറ ബീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
13 വയസ്സുള്ള ആൺകുട്ടിയെ ആണ് കാറിന്റെ ഡിക്കിയിൽ പൂട്ടി ഇട്ടത്. മകനെ പരിശോധനയ്ക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് കാറിന്റെ ഡിക്കിയിൽ ഇരുത്തിയത്. രോഗമുള്ളതിനാൽ മകനെ കാറിന്റെ സീറ്റിലിരിക്കാൻ അവർ അനുവദിച്ചിരുന്നില്ല. കാറിൽ നിന്ന് ശബ്ദം കേട്ടതോടെ ഇതുവഴി പോയ ചിലർ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയെ കാറിനുള്ളിൽ കണ്ടത്. ഇതോടെ സാറ തന്നെ കുട്ടിയെ ഡിക്കി തുറന്ന് പുറത്തിറക്കി. ദൃക്സാക്ഷികൾ തന്നെയാണ് വിവരം പോലീസിലും അറിയിച്ചത്.
മകനിൽ നിന്ന് തനിക്ക് രോഗം പകരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് സാറയ്ക്കെതിരെ പോലീസ് കേസെടുത്തു.
Comments