ന്യൂഡൽഹി: ലോക്‌സഭാ നിയമസഭ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തി ഇലക്ഷൻ കമ്മീഷൻ. 2014ൽ നിന്നും പത്ത് ശതമാനമാണ് വർദ്ധിപ്പിച്ചത്. രാഷ്‌ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര അറിയിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രഖ്യാപനം.
നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് യഥാക്രമം 40, 28 ലക്ഷമായാണ് ഉയർത്തിയത്. നേരത്തെ ഇത് 28,20 ലക്ഷമായിരുന്നു. വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് ആകെ ചെലവഴിക്കാനാകുന്ന തുക. ചെറിയ സംസ്ഥാങ്ങളായ ഗോവയിലും മണിപ്പൂരിലും 28 ലക്ഷവും. പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് 95 ലക്ഷവും 75 ലക്ഷവുമാണ്. നേരത്തെ ഇത് 70 ഉം 54ഉം ലക്ഷമായിരുന്നു.
അതേസമയം കൊറോണ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലുമായി 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. മൊത്തം 18. 34 കോടി വോട്ടർമാരാണുള്ളത്. 29.5 പേർ പുതിയ വോട്ടർമാരും 8.55 കോടി വനിതാ വോട്ടർമാരുമാണ്. ഇത്തവണ 2.15 ലക്ഷം പോളിങ് ബുത്തുകളാണ് ഒരുക്കിയിട്ടുള്ളത്.
Comments