പാലക്കാട് : പെരുവെമ്പിൽ സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ സംഭവത്തിൽ അയ്യപ്പൻ എന്ന ബഷീറിനായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സംഭവശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ചെമ്മാണാമ്പതി സ്വദേശിനി ജാൻ ബീവിയാണ് കൊല്ലപ്പെട്ടത്.
ജാൻ ബീവിയുടെ പങ്കാളിയാണ് അയ്യപ്പൻ. ജാൻ ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അയ്യപ്പൻ കമ്പം, തേനി ഭാഗത്ത് എത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഇത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ടോ എന്നറിയാൻ ഇയാൾ ബന്ധുക്കളെ വിളിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കഴുത്തറുത്ത നിലയിൽ റോഡരികിൽ നിന്നും ജാൻ ബീവിയുടെ മൃതദേഹം കണ്ടത്. പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അടുത്തുനിന്നും വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിനിയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ചെമ്മണാമ്പതി സ്വദേശിനി ജാൻ ബീവിയാണെന്ന് വ്യക്തമായത്. ജാൻ ബീവിയുടെ രണ്ടാം ഭർത്താവാണ് അയ്യപ്പൻ എന്ന ബഷീറിനൊപ്പമാണ് താമസം. ഇയാൾക്കൊപ്പമാണ് ജാൻ ബീവി താമസിക്കുന്നത്.
വീട്ടുവളപ്പുകളിലെ പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നതാണ് ഇരുവരുടെയും തൊഴിൽ . തൊഴിൽ ചെയ്യുന്ന പരിസര ദേശത്തു തന്നെ ഇരുവരും അന്തിയുറങ്ങാറാണ് പതിവ് .വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ട ജാൻ ബീവി ഒരു പുരുഷനുമായി വഴക്കിട്ട് റോഡിലൂടെ നടന്നു പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
















Comments