തിരുവനന്തപുരം: കെ-റെയിലിനെ വിമാനങ്ങളോട് ഉപമിച്ചതിന് പിന്നാലെ സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജനെതിരെ ട്രോൾ പെരുമഴ. സിപിഎം നേതാവിന്റെ മണ്ടത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ്. നിരവധി ട്രോളർമാരാണ് ജയരാജനെ കളിയാക്കി പോസ്റ്റുകൾ ഇറക്കുന്നത്. ഇന്നലെയാണ് സിപിഎം നേതാവ് കെ-റെയിലുമായി ബന്ധപ്പെട്ട് മണ്ടത്തരങ്ങൾ വിളമ്പിയത്.
കെ-റെയിൽ ഉടൻ വരുമെന്നും, കുറച്ച് നാൾ കഴിഞ്ഞാൽ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങളായിരിക്കുമെന്നാണ് ജയരാജൻ പറഞ്ഞത്. വിഷയത്തിൽ കണ്ണൂരിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മുൻമന്ത്രിയുടെ മണ്ടൻ പ്രസ്താവന.
ജയരാജന്റെ പ്രസ്താവന ഏറ്റെടുത്ത സമൂഹമാദ്ധ്യമങ്ങൾ അദ്ദേഹത്തിനെതിരെ പല പല ട്രോളുകളാണ് ഇറക്കുന്നത്. എങ്ങനെ ഇത്രയും മണ്ടത്തരങ്ങൾ ഉള്ളിൽ ഒളിപ്പിക്കാൻ സാധിക്കുന്നുവെന്നാണ് ചിലർ ചോദിക്കുന്നത്. കൂടാതെ, വീണ്ടും വീണ്ടും മണ്ടത്തരങ്ങൾ വിളിച്ച് പറഞ്ഞ് മതിയായില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നു.
ഇതിന് മുൻപും ജയരാജൻ ഇത്തരം മണ്ടത്തരങ്ങളിലൂടെ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അദ്ദേഹം കായിക മന്ത്രിയായിരിക്കേ മുഹമ്മദലി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ജയരാജൻ മണ്ടത്തരങ്ങൾ വിളമ്പിയത്. ‘മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേയ്‌ക്ക് ഉയർത്തിയ താരമാണ് അദ്ദേഹം. സ്വർണ മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയർത്തി. മുഹമ്മദലിയുടെ മരണത്തിൽ കേരളത്തിന്റെ ദുഃഖം ഞാൻ അറിയിക്കുന്നു’ എന്നാണ് ജയരാജൻ അന്ന് പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ മുൻമന്ത്രിയുടെ ഈ മണ്ടത്തരം നിറഞ്ഞ അനുശോചനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
ഇപ്പോൾ തരംഗമായ ചില ട്രോളുകൾ ഇതാ…
Comments