മുംബൈ: എക്കാലത്തേയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽ ഭുലായ്യയുടെ രണ്ടാം ഭാഗം വരുന്നു. ഭൂൽ ഭുലായ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങൾ ആരും തന്നെ ഉണ്ടാകില്ലെന്ന് സംവിധായകൻ ആനീസ് ബസ്മി പറഞ്ഞു. എന്നാൽ ആദ്യഭാഗത്തിലെ നായിക വിദ്യാബാലൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിൽ ശോഭന അഭിനയിച്ച കഥാപാത്രത്തെയാണ് ഹിന്ദി പതിപ്പിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്. ഹിന്ദി റിമേക്കിന്റെ ആദ്യ ഭാഗം പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. അക്ഷയ് കുമാർ, വിദ്യാബാലൻ, അമീഷാ പട്ടേൽ, ഷൈനി അഹൂജ, പരേഡ് റാവൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം ചിത്രത്തിൽ വിദ്യാ ബാലൻ ഏത് കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. മുഴുനീള കഥാപാത്രമായിരിക്കില്ലെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല. രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ ഒന്നടങ്കം ആവേശത്തിലായിരിക്കുകയാണ്.
















Comments