ബംഗളൂരു : കൊറോണ സുരക്ഷാ മാനദണ്ഡം ലംഘിച്ച് റാലി സംഘടിപ്പിച്ച സംഭവത്തിൽ കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തു. ഡി.കെ ശിവകുമാർ ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസ് എടുത്തത്. ഇന്നലെയാണ് കോൺഗ്രസ് പ്രവർത്തകർ റാലി സംഘടിപ്പിച്ചത്.
കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാല കർഫ്യൂവും, വാരാന്ത്യകർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജനങ്ങൾക്ക് മാതൃക കാണിക്കേണ്ട നേതാക്കൾ അവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തത്.
ഡി.കെ ശിവകുമാർ വേദിയിലിരുന്നു ചുമക്കുന്നതിന്റെ വീഡിയോയും ജനങ്ങൾ പങ്കുവെച്ചിരുന്നു. ഡ ശിവകുമാറിന് കൊറോണ ആയിരുന്നു എന്ന ആശങ്കയാണ് വീഡിയോ ഷെയർ് ചെയ്ത് ജനങ്ങൾ് പങ്കുവെച്ചത്. ഇതോടെയാണ് കേസ് എടുക്കാൻ പോലീസ് നിർബന്ധിതരാകുകയായിരുന്നു.
Comments