ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.
നേരിയ രോഗ ലക്ഷണങ്ങളാണ് തനിക്കുള്ളതെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു. വീട്ടിൽ ക്വാറന്റീനിലാണ് താനെന്നും സമ്പർക്കത്തിലേർപ്പെട്ടവർ കൊറോണ ടെസ്റ്റ് ചെയ്യണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
I have tested positive for Corona today with mild symptoms. I am under home quarantine. I request everyone who have recently come in my contact to isolate themselves and get tested.
— Rajnath Singh (@rajnathsingh) January 10, 2022
അടുത്തിടെയായി രാജ്യത്ത് കൊറോണ കേസുകൾ വീണ്ടും ഉയരുകയാണ്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. തമിഴ്‌നാട്ടിലും കേരളത്തിലും പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ട്.
















Comments