1019 അക്ഷരങ്ങൾ: ജനന സർട്ടിഫിക്കറ്റിന് നീളം രണ്ടടി, ലോകത്തിലെ ഏറ്റവും നീളം കൂടി പേര് ഇതാണ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

1019 അക്ഷരങ്ങൾ: ജനന സർട്ടിഫിക്കറ്റിന് നീളം രണ്ടടി, ലോകത്തിലെ ഏറ്റവും നീളം കൂടി പേര് ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 08:43 am IST
FacebookTwitterWhatsAppTelegram

ഏതൊരാളെയും തിരിച്ചറിയപ്പെടാൻ സഹായിക്കുന്ന ഒന്നാണ് അവരുടെ പേര്. മക്കൾക്ക് അർത്ഥമുള്ളതും വ്യത്യസ്തവുമായ പേര് നൽകാൻ മാതാപിതാക്കളും ശ്രദ്ധിയ്‌ക്കാറുണ്ട്. മക്കൾക്ക് പേരിടാൻ സോഷ്യൽമീഡിയയുടെ സഹായവും പല മാതാപിതാക്കളും തേടാറുണ്ട്. പേരിനൊപ്പം തന്നെ വിളിക്കാൻ എളുപ്പത്തിന് ഒരു ഓമനപ്പേരും നമ്മൾ കണ്ടുപിടിക്കും. എന്നാൽ ഒരു വെറൈറ്റി പേരിന്റെ കഥയാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. തനിക്ക് ജനിക്കുന്ന കുഞ്ഞിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പേര് നൽകിയിരിക്കുകയാണ് ഒരു അമ്മ.

സാന്ദ്ര വില്ല്യംസ് എന്ന അമ്മ 1984-ലാണ് തന്റെ മകൾക്ക് ഏറ്റവും നീളം കൂടിയ പേര് നൽകിയത്. 1984 സെപ്റ്റംബർ 12 നാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. സാന്ദ്ര ജനന സർട്ടിഫിക്കറ്റിൽ മകൾക്ക് നൽകിയ പേര് Rhoshandiatellyneshiaunneveshenk Koyaanisquatsiuth William എന്നാണ്. വായിച്ചെടുക്കാൻ പോലും ബുദ്ധിമുട്ടുള്ള ഈ പേരിലും പെൺകുട്ടിയുടെ മാതാപിതാക്കൾ തൃപ്തരല്ലായിരുന്നു. എന്നാൽ മൂന്നാഴ്ചയ്‌ക്ക് ശേഷം 36 അക്ഷരമുള്ള മറ്റൊരു പേരും ഈ പേരിനൊപ്പം സാന്ദ്ര ചേർത്തു.

അതുകൊണ്ട് തന്നെ അവർ പേരിന് ഒരു ഭേദഗതി ഫയൽ ചെയ്യുകയും 36 അക്ഷരങ്ങളുടെ മധ്യനാമവും ചേർത്തു. ഇതോടെ കുട്ടിയുടെ പേരിൽ 1019 അക്ഷരങ്ങളും വന്നു. കുട്ടിയുടെ പേര് ഇത്രയും നീളം കൂടിയത് ആയതിനാൽ അവളെ സുഹൃത്തുക്കൾ വിളിയ്‌ക്കുന്നത് ജാമി എന്നാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ജാമി തന്റെ സ്വന്തം പേര് പഠിച്ചെടുത്തത്. പേര് ആദ്യം റെക്കോർഡ് ചെയ്ത് ആവർത്തിച്ച് കേട്ടാണ് ഈ പേര് പഠിച്ചെടുത്തത്.

ജാമിയുടെ ജനനസർട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതാണ്. വില്യംസിന്റെ കുടുംബം ഗിന്നസ് റെക്കോർഡ് തകർത്തതിന് ശേഷം, ടെക്സാസ് അതിന്റെ നിയമം തന്നെ മാറ്റി. ജനന സർട്ടിഫിക്കറ്റ് ഫോമിലെ ‘പേര്’ ബോക്‌സിൽ കൊള്ളാവുന്ന പേര് മാത്രമേ കുട്ടികൾക്ക് നൽകാവൂ എന്നായിരുന്നു നിയമം.

ഈ പേരിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് പലരും ജാമിയുടെ മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. അവളുടെ പേര് ആർക്കും ഇല്ലാത്ത തരത്തിലുള്ളതാവണമെന്നും അവളുടെ പേര് മറ്റാരുടെയും പോലെയാകരുത് എന്നും ഞാനാഗ്രഹിച്ചു. അത് വ്യത്യസ്തമാവണം എന്നും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടണമെന്നും ഞാനാഗ്രഹിച്ചു.അതിനാലാണ് ഇത്തരത്തിലെ പേര് നൽകിയതെന്ന് സാന്ദ്ര പറയുന്നു.

ഇതാണ് ജെയ്മിയുടെ സർട്ടിഫിക്കറ്റിൽ നൽകിയ പേര്

Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasame cashaunettethalemeicoleshiwhalhinive’onchellecaundenesheaalausondrilynnejeanetrimyranae kuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellavia velzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttae katilyaevea’shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciousnesceverron eccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesaly nnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaen glaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaa ddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxe teshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadian acorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa johny aetheodoradilcyana.

Tags: guinness record
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies