ബംഗളൂരു: കർണാടകയിൽ ഹിന്ദുമതം സ്വീകരിച്ച് ക്രിസ്ത്യൻ കുടുംബം. അൻപത് വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച ഗോസ്മാനിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്. ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളാണെന്നും ഹിന്ദു ആചാര പ്രകാരമാണ് ഇത്രയും നാൾ ജീവിച്ചതെന്നും ഗോസ്മാനി പറയുന്നു.
55 കാരനായ ഗോസ്മാനി കൂലിപ്പണിക്കാരനാണ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് മാതാപിതാക്കൾ ക്രിസ്ത്യൻ മതം സ്വീകരിക്കുകയായിരുന്നു. 50 വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ ക്രിസ്ത്യൻ മതം സ്വീകരിക്കാനുള്ള കാരണം തനിക്കറിയില്ലെന്ന് ഗോസ്മാനി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് തങ്ങൾ. വർഷങ്ങളായി ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നുണ്ടെന്നും ഗോസ്മാനി അറിയിച്ചു.
ഹിന്ദു മതം സ്വീകരിക്കുന്നതിൽ നിന്നും തന്റെ മാതാപിതാക്കൾ എതിരാണെന്നും ഗോസ്മാനി പറയുന്നു. പഴയ മതത്തിലേക്ക് തിരികെ വരാനുള്ള ചെറിയൊരു ചടങ്ങ് ഉടൻ സംഘടിപ്പിക്കുമെന്ന് കുടുംബം അറിയിച്ചു. ഹിന്ദു ആചാരപ്രകാരങ്ങളുള്ള കർമ്മങ്ങൾ നടത്തിയ ശേഷമാകും തിരിച്ച് വരവെന്ന് ഗോസ്മാനി വ്യക്തമാക്കി.
















Comments