കോഴിക്കോട്: സൂപ്പർ മാർക്കറ്റിൽ നിന്നും പാക് സ്‌നേഹം തുറന്നുകാണിക്കുന്ന ബലൂണുകൾ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകര അഴിയൂരിൽ പ്രവർത്തിക്കുന്ന ക്യാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബലൂണുകളിലാണ് പാക് സ്‌നേഹം എഴുതി ചേർത്തിരിക്കുന്നത് . ഐ ലവ് പാകിസ്താൻ എന്നെഴുതിയ വാക്യവും പാകിസ്താൻ പതാകയുടെ ചിഹ്നങ്ങളുമാണ് ബലൂണിലുള്ളത്. വിവിധ നിറത്തിലുള്ള ബലൂണുകളാണ് ഇത്തരത്തിൽ ഹൈപ്പർ മാർക്കറ്റിൽ നിന്നും ലഭിച്ചത്.
പാകിസ്താൻ പതാകയുടെ മാതൃകയിൽ ചന്ദ്രക്കലയും വെള്ളനിറത്തിൽ പാകിസ്താനോട് ഇഷ്ടമാണെന്ന എഴുത്തും ബലൂണിലുണ്ട്. ഇന്നലെ ബലൂൺ വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലെത്തിയ അഴിയൂർ ചുങ്കം സ്വദേശിക്കാണ് പാക് സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന ബലൂണുകൾ ലഭ്യമായത്. ചിത്രങ്ങൾ പതിപ്പിച്ച ബലൂണുകൾ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരം ബലൂൺ ലഭ്യമായത്.
കവറിൽ ലഭ്യമായ ബലൂണുകളിൽ മുഴുവൻ പാക് സ്‌നേഹം പ്രകടമാക്കിയിട്ടുണ്ട്. ഭീകരവാദ സംഘടനകളുടെ സ്വാധീനം കേരളത്തിൽ ഏറെ ചർച്ച ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളിൽ ഉൾപ്പെടെ പാകിസ്താൻ സ്‌നേഹം വളർത്താനുള്ള തീവ്രവാദ സംഘത്തിന്റെ നീക്കമാണോ ഇതെന്നും സംശയം ഉയർന്നിട്ടുണ്ട്.
കടയിൽ ഇത്തരത്തിൽ നിരവധി പാക്കറ്റുകൾ വിൽപ്പനയ്‌ക്കായി വെച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നതെന്നതിനെ പറ്റി വിവരങ്ങൾ ലഭ്യമായിട്ടില്ല. എസ്ഡിപിഐ ഉൾപ്പെടെ തീവ്രവാദ സ്വഭാവമുള്ള മറ്റു രഹസ്യ സംഘടകളുടേയും പ്രവർത്തനങ്ങൾ ഉള്ള അഴിയൂർ മേഖലയിൽ പാക് സ്‌നേഹം കൈമാറ്റം ചെയ്യുന്ന ഇത്തരം സംഭവങ്ങൾ തീവ്രവാദ സ്വാധീനം പ്രതിഫലിപ്പിക്കുവെന്നാണ് ഉയരുന്ന ആരോപണം. ഗ്രോസ്സറി പർച്ചേസിന്റെ മറവിൽ ചില വിവാദ ഇടപാടുകൾ ഈ സൂപ്പർമാർക്കറ്റ് വഴി നടന്നതായും വിവരമുണ്ട്.
Comments