2022 ഓഗസ്റ്റ് മാസത്തിൽ ഭൂമിയിൽ അന്യഗ്രഹ വംശത്തെ കണ്ടെത്തുമെന്ന് പ്രവചനം. ടൈംട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് പ്രവചനവുമായി എത്തിയിരിക്കുന്നത്. പാസ്റ്റ് ടൈം ട്രാവൽ എന്ന അക്കൗണ്ടിലൂടെയാണ് ഇയാളുടെ പ്രവചനം. താൻ ടൈം ട്രാവലർ അല്ലെന്ന് വിശ്വസിക്കുന്നവർ ഈ പ്രവചനം യാഥാർത്ഥ്യമാകുമ്പോൾ വിശ്വസിക്കുമെന്നും ഇയാൾ പറയുന്നു.
മൂന്ന് തീയതികൾ എടുത്ത് പറഞ്ഞാണ് ഇയാൾ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് അന്യഗ്രഹ ജീവികളെ ഭൂമിയിൽ കണ്ടെത്തുമെന്നതാണ് ഒന്ന്. രണ്ടാമത്തേത് മാർച്ച് 15ന് ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലോകത്തിന്റെ പകുതി ഭാഗങ്ങളിൽ ചാരമേഘം സൃഷ്ടിക്കുമെന്നാണ്. മൂന്നാമത്തെ പ്രവചനം ജൂൺ 22ന് ഒരുമാസം മുൻപ് കാണാതായ വിമാനം തിരിച്ചെത്തുമെന്നുമാണ്.
വിമാനത്തിലുള്ളവർ മൂന്ന് മണിക്കൂർ മാത്രമാണ് പോയതെന്ന് പറയുമെന്നും പ്രവചനമുണ്ട്. ഇയാളുടെ പ്രവചനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവചനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിനാൽ തന്നെ ടൈം ട്രാവലർമാർക്ക് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ വലിയ സ്വീകാര്യതയാണ് നൽകുന്നത്.
മറ്റൊരു സ്വയം പ്രഖ്യാപിത ടൈം ട്രാവലർ ഏറി യോർമനിയും പ്രവചനങ്ങൾ നടത്തിയിരുന്നു. നീലത്തിമിംഗലത്തെക്കാൾ വലിയൊരു സമുദ്രജീവിയെ കണ്ടെത്തും, മനുഷ്യന് ആദ്യമായി ചിമ്പാൻസിക്കുഞ്ഞ് ജനിക്കും, ഇതുവരെയുള്ള കൊറോണ വകഭേദത്തെക്കാൾ അഞ്ചിരട്ടി തീവ്രതയുള്ള ഒമേഗ വകഭേദം വരും എന്നൊക്കെയായിരുന്നു അവരുടെ പ്രവചനം.
















Comments