വയനാട്: ലഹരിമരുന്ന് പാർട്ടി നടന്ന പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസ്. കൊറോണ മാനദണ്ഡങ്ങൾ ലംഘച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. വിവാഹ ആഘോഷങ്ങളിൽ 50 പേർക്ക് മാത്രമെ പങ്കെടുക്കാവൂ എന്ന മാനദണ്ഡം നിലനിൽക്കെയാണ് പാർട്ടി സംഘടിപ്പിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാനായി ഇരുന്നൂറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്നും പോലീസ് അറിയിച്ചു.
ഒത്തുകൂടിയത് ഗുണ്ടാ നേതാക്കളായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് റിസോർട്ട് ഉടമ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രധാന ക്വട്ടേഷൻ സംഘത്തലവൻ അടക്കം പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ മൊബൈൽ ഫോൺ കോളുകളും വിശദമായി പരിശോധിക്കും. സംഭവത്തിൽ കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക് അന്വേഷണം നീങ്ങുകയാണ്. റിസോർട്ടിലെത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതായി ഉണ്ട്.
ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത്. സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജ് ഉൾപ്പെടെയുള്ള സംഘത്തെ പിടികൂടുന്നത്.
















Comments