കൊച്ചി:സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ചു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന രംഗോലി മത്സരം ജനുവരി 13,14,തീയതികളിൽ നടക്കും .കേരളത്തിൽ തപസ്യ കലാ സാംസ്‌കാരിക വേദിയാണ് മത്സരം സംഘടിപ്പിക്കുന്നത് .പൗരന്മാരിൽ ദേശസ്നേഹം ഉണർത്തുക എന്നതാണ് രംഗോലി മല്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
എറണാകുളം,തിരുവനന്തപുരം ജില്ലകളിൽ ജനുവരി 13,14 തീയതികളിലും,കോഴിക്കോട് ജനുവരി 13 നും മല്സരം നടക്കും.കോഴിക്കോട് കേസരി ഭവൻ ആണ് മത്സര വേദി
ദേശഭക്തി ഉണർത്തുന്ന രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പല വർണ്ണങ്ങളിലുള്ള പൗഡർ ഉപയോഗിച്ച് വൃത്താകൃതിയിൽ കളം വരയ്‌ക്കുക ,സ്വന്തമായുള്ള ദേശഭക്തി ഗാന രചന,താരാട്ട് പാട്ടിന്റെ ഈണത്തിൽ പാടാവുന്ന രീതിയിലുള്ള ദേശഭക്തിഗാനം,തുടങ്ങിയവയാണ് മത്സരയിനങ്ങൾ.
മല്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സാംസ്കാരിക വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും .
ജില്ലാ തലത്തിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000 ,5000 ,3000 രൂപയും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. സംസ്ഥാന മത്സരത്തിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 75000 ,50000 ,25000 രൂപ ലഭിക്കുന്നതോടൊപ്പം ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവരുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കും . ദേശീയ തല മത്സര വിജയികൾക്ക് പ്രധാന മന്ത്രി നേരിട്ട് പുരസ്‌കാരങ്ങൾ നൽകും .
















Comments