തിരുവനന്തപുരം:കേരള സ്റ്റുഡൻസ് യൂണിയന്റെ (കെ.എസ്.യു) ഔദ്യോഗിക സൈറ്റിൽ നിന്നും രക്തസാക്ഷികളുടെ വിവരങ്ങൾ അടങ്ങിയ പേജ് അപ്രത്യക്ഷമായി.കെ.എസ്.യുവിന്റെ സൈറ്റിൽ ഔവർ ഓർഗനൈസേഷൻ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാൽ ഇത് തുറക്കുമ്പോൾ Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്‌ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്.
ഇടുക്കി എൻജനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലെ രാഷ്‌ട്രീയ കൊലപാതകങ്ങളെ പറ്റി ചർച്ച വ്യാപകമായിരുന്നു.ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നൂറുക്കണക്കിന് കെഎസ്യു പ്രവർത്തകൻ രക്തസാക്ഷികളായിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അവകാശപ്പെട്ടിരുന്നു.
മുൻപ് ഈ പേജ് ലഭിച്ചിരുന്നുവെന്നും ഇതിൽ ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് വിവരം. സുധാകർ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാൻസിസ് കരിപ്പായി, കെ.പി. സജിത് ലാൽ, ആറ്റിങ്ങൽ വിജയകുമാർ, അറയ്‌ക്കൽ സിജു എന്നിവരാണ് ഇതിൽ ഉണ്ടായിരുന്നത്.1995 ജൂൺ 27ന് പയ്യന്നൂരിൽ വച്ച് കൊല ചെയ്യപ്പെട്ട സജിത് ലാലാണ് കെ.എസ്.യുവിന്റെ അവസാനത്തെ രക്തസാക്ഷി. കണ്ണൂർ ജില്ലാ കെ.എസ്.യു വൈസ് പ്രസിഡന്റായിരുന്ന സജിത് ലാൽ
Comments