തിരുവനന്തപുരം: കേരളത്തിൽ കൊറോണ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ചിട്ടുള്ള മെഗാ തിരുവാതിരയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട് അധികം കഴിയുന്നതിന് മുൻപേ തന്നെ പാറശ്ശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വരുന്നത്.
വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ കൊറോണ മാനദണ്ഡം പാലിക്കാത്തതിനെതിരെ പാറശ്ശാല പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്. മെഗാ തിരുവാതിരയെ പറ്റി ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ഗാനം രചിച്ചതാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിരയിലെ ഗാനങ്ങൾ രചിച്ചത് കോട്ടയം സ്വദേശിയായ പൂവരണി കെവിപി നമ്പൂതിരിയാണ്.
കണ്ണൂരിൻ താരകമല്ലോ ,ചെഞ്ചോര പൊൻകതിരല്ലോ,നാടിൻ നെടുനായകനല്ലോ പി ജയരാജൻ ധീരസഖാവ് ന്നെ് പി ജയരാജനെ സ്തുതിച്ചുകൊണ്ട് പിജെ ജയരാജൻ ആർമി പാട്ടിറക്കിയപ്പോൾ അതിന്റെ പേരിൽ നടപടിയെടുത്ത പാർട്ടിയാണ് പിണറായി വിജയനെ പുകഴ്‌ത്തിയുള്ള പൂവരണി കെവിപി നമ്പൂതിരിയുടെ ഗാനത്തിന് നേരെ കണ്ണടയ്‌ക്കുന്നത്.
















Comments