ഭക്ഷണം ഓർഡർ ചെയ്ത ശേഷം അതിനായുള്ള കാത്തിരിപ്പ് എല്ലാവരേയും മുഷിപ്പിക്കാറുണ്ട്. എന്നാൽ ഭക്ഷണം ഓർഡർ ചെയ്ത് വെറും സെക്കൻഡിനുള്ളിൽ തന്നെ ഭക്ഷണം മുന്നിലെത്തിച്ച് റെക്കോർഡിട്ടിരിക്കുകയാണ് ഒരു ഹോട്ടൽ. സ്‌പെയിനിലെ ഒരു റെസ്റ്റൊറന്റാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.
കാർന ഗരിബാൽഡി എന്ന സ്പാനിഷ് റെസ്‌റ്റൊറെന്റാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഭക്ഷണം ഓർഡർ ചെയ്ത് 14 സെക്കൻഡിനുള്ളിൽ തന്നെ ഈ ഹോട്ടലിലെ വെയ്റ്റർമാർ ഭക്ഷണം ആവശ്യക്കാരന് മുന്നിലെത്തിയ്‌ക്കും. 13.4 സെക്കൻഡിനുള്ളിൽ ഭക്ഷണം എത്തിച്ചതിനാണ് കാർന ഗരിബാൽഡി ഹോട്ടൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
ഏറ്റവും വേഗത്തിൽ തയ്യാറാക്കുന്നത് സ്പാനിഷ്, മെക്‌സിക്കൻ വിഭവങ്ങളാണ്. ഈ നേട്ടം കൈവരിച്ചതിന് പിന്നിൽ മറ്റൊരു കഥകൂടിയുണ്ട്. ഹോട്ടലിലെ വെയ്റ്റർമാർ തമ്മിൽ ഒരു ഗെയിമായിട്ടാണ് ആദ്യം അവതരിപ്പിച്ചത്. ആരാകും ഓർഡർ ചെയ്ത ഭക്ഷണം ആദ്യം മേശപ്പുറത്ത് വെയ്‌ക്കുക എന്നതായിരുന്നു ഗെയിം. പതിയെ അത് റെസ്റ്റൊറെന്റിന്റെ നയങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
Comments