റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം മൂന്നായി. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ജവാന്മാരായ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ കൊസ്രോണ്ട ക്യാമ്പിന് നേരെ ഉച്ചയോടെയായിരുന്നു ആക്രമണം. എസ്എസ്ബിയുടെ 33-ാം ബറ്റാലിയനാണ് ക്യാമ്പ് ചെയ്തിരുന്നത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ക്യാമ്പിന് നേരെ ഐഇഡി എറിയുകയായിരുന്നു.
ക്യാമ്പിന് മുൻപിൽ കാവൽ നിൽക്കുകയായിരുന്ന ജവാന് ഉൾപ്പെടെയാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് കൂടുതൽ ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments