വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് 13 കാരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് . മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 കാരനായ കോറി ജോൺസണാണ് 13 കാരനെ കൊലപ്പെടുത്തിയത് .
2018-ൽ ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡനിലെ ബാലെൻഐസ്‌ലെസ് കൺട്രി ക്ലബ്ബിൽ പിറന്നാൾ പാർട്ടിക്കിടെയായിരുന്നു സംഭവം. 13 വയസ്സുള്ള ആൺകുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേരെ കുത്തി പരിക്കേൽപ്പിക്കുകയുമാണ് ചെയ്തത് . ജോവാനിയുടെ പതിമൂന്നാം ജന്മദിനം ആഘോഷിക്കാൻ എത്തിയ സമയത്താണ് ജോൺസൺ ജോവാനിയെ കൊലപ്പെടുത്തിയത് .കൊല നടത്താനുള്ള ധൈര്യം കിട്ടാനായി താൻ ഫോണിൽ ഖുറാൻ വായിച്ചതായും ജോൺസൺ പോലീസിനോട് പറഞ്ഞു.
ജോവാനി സിയറ ബ്രാൻഡിനെ കൊലപ്പെടുത്തുമ്പോൾ ജോൺസണിന് 17 വയസ്സായിരുന്നു. കൊല്ലപ്പെട്ട ബാലൻ ‘സെലിബ്രിറ്റികളെ ആരാധിക്കുകയും മുസ്ലീം വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു’ എന്ന് ആരോപിച്ചായിരുന്നു കൃത്യം.
ജോൺസൺ, ജൂതന്മാരെയും സ്വവർഗാനുരാഗികളെയും അവഹേളിക്കുകയും ചെയ്തിരുന്നു . പാം ബീച്ച് കൗണ്ടി ജഡ്ജി ചെറിൽ കാരക്കൂസോയാണ് ജോൺസണെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് .
ശിക്ഷ പ്രസ്താവിക്കവേ കോടതിയിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഐഎസിനെ പിന്തുടരുന്നതിൽ താൻ ഖേദിക്കുന്നുവെന്നും താൻ ചെയ്ത കുറ്റകൃത്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആളുകളെ സഹായിക്കുമെന്നും ജോൺസൺ പറഞ്ഞു. എങ്കിലും ശിക്ഷയിൽ നിന്ന് രക്ഷപെടാൻ ജോൺസണായില്ല.
Comments