ന്യൂഡൽഹി : അടുത്തിടെ ‘പന്നി’യുടെ ഹൃദയം സ്വീകരിച്ച അമേരിക്കക്കാരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയം വിജയകരമായി മാറ്റിവയ്‌ക്കൽ നടത്തിയ ഡേവിഡ് ബെന്നറ്റിന് (57) ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന വിവരമാണ് പുറത്ത് വന്നത്.
1988-ൽ എഡ്വേർഡ് ഷുമാക്കറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബെന്നറ്റ് 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.കുത്തേറ്റതിനെ തുടർന്ന് ഷുമാക്കർ ഇരുപത് വർഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു , 2007 ൽ അദ്ദേഹം മരിച്ചു.മേരിലാൻഡ് നിവാസികൾ ഒരിക്കൽ ഭയപ്പാടോടെ ഓർത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ്.
അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു ബെനറ്റിന്റെ ശസ്ത്രക്രിയ . ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയത്തിന് ശരീരം ഉടനടി തിരസ്‌കരിക്കാതെ തന്നെ മനുഷ്യന്റെ ഹൃദയം പോലെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ അവയവം മാറ്റിവയ്‌ക്കൽ ആദ്യമായി തെളിയിച്ചു.ഇത് തന്റെ അവസാന പ്രതീക്ഷയായിരുന്നുവെന്നാണ് ബെനറ്റ് പറഞ്ഞത്.
Comments