മാനന്തവാടി: കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. നിരവധി കല്ലറകൾക്കും കേടുപാട് വരുത്തിയിട്ടുണ്ട്. സെമിത്തേരിക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന ക്രൂശിതരൂപവും എടുത്തുമാറ്റിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. സെമിത്തേരിയുടെ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. പിൻവശത്തെ റബർ തോട്ടത്തിന് സമീപത്ത് കൂടി സാമൂഹിക വിരുദ്ധർ സെമിത്തേരിക്കകത്ത് പ്രവേശിച്ചുവെന്നാണ് നിഗമനം. പള്ളിയിലേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
















Comments