കോട്ടയം : പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുണ്ട മർദ്ദിച്ചു കൊന്ന ഷാൻ ബാബുവിന്റെ മാതാവ് ത്രേസ്യാമ്മ. പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തനിക്ക് ഈ ഗതിവരില്ലായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. രാവിലെ ആകുമ്പോഴേക്കും മകനെ കണ്ട് പിടിച്ചുതരാമെന്നാണ് പറഞ്ഞത്. എന്നാൽ മകന്റെ മൃതദേഹമാണ് രാവിലെ കണ്ടതെന്ന് ത്രേസ്യാമ്മ പ്രതികരിച്ചു.
ഷാനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതിന് പിന്നാലെ പോലീസിൽ പരാതിപ്പെട്ടിരുന്നു. ജോമോൻ ആണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മകനെ കണ്ടെത്തി നൽകാമെന്ന് പറഞ്ഞ് തന്നെ തിരിച്ചയച്ചു. രണ്ട് മണിയായപ്പോൾ തന്റെ കുഞ്ഞിനെ കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുൻപിലിട്ടുവെന്നും അവർ പറഞ്ഞു.
പോലീസുകാർ എന്ത് നോക്കി നിൽക്കുകയായിരുന്നു. എത്രോയോ പേരെ ഇവനെപ്പോലുളളവർ കൊന്നു തള്ളുന്നു. എന്തിനാണ് ഇവരെയൊക്കെ സർക്കാരും പോലീസും വെറുതെ വിടുന്നത്. എന്തിനാണ് തന്റെ മോനോട് ഇങ്ങനെ ചെയ്തത്. ഞങ്ങൾ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്തിനാണ് സർക്കാർ ഇങ്ങിനെയുള്ള കാലന്മാരെ കയറൂരി വിടുന്നതെന്നും ത്രേസ്യാമ്മ പ്രതികരിച്ചു.
















Comments