ന്യൂഡൽഹി : ബീഫ് കടത്തുന്നത് തടയാൻ ശ്രമിച്ച അധികൃതരെ അക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . ചുനഭട്ടിയിലെ കസായിവാഡിയിലാണ് സംഭവം . ബീഫ് കടത്തുന്നത് തടയാൻ ശ്രമിച്ച മൃഗസംരക്ഷണ പ്രവർത്തകരെയും , പോലീസുകാരെയുമാണ് 40-ലധികം പേർ വരുന്ന സംഘം അക്രമിച്ചത് . സംഭവത്തിൽ അസ്ലം അബ്ദുൾ മുല്ല ഖുറേഷിയും സലിം ഖുറേഷിയുമടക്കം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു .
രണ്ട് മൃഗസംരക്ഷണ പ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. മൃഗസംരക്ഷണ ഓഫീസർ ആശിഷ് കംലാകർ ബാരിക്കിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. . മറ്റൊരു പ്രവർത്തകനായ പ്രതീക് നാനാവരെയുടെ നട്ടെല്ലിനാണ് മർദ്ദനമേറ്റത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും മാരകമായി പരിക്കേറ്റിട്ടുണ്ട് . നാലു പേരും ചികിത്സയിലാണ് .
കൊലപാതകശ്രമം, കലാപം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് . 7 ടൺ ബീഫും പോലീസ് കണ്ടെടുത്തു. മാംസം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 6 മണിയോടെ ബീഫുമായി കസായിവാഡയിലേക്ക് ഒരു വാഹനം പോകുന്നതായി മൃഗസംരക്ഷണ അധികൃതർക്ക് സൂചന ലഭിച്ചു. ട്രക്ക് റെയ്ഡ് ചെയ്യാനും ബീഫ് പിടിച്ചെടുക്കാനും അവർ പോലീസിനെയും വിളിച്ചു. എന്നാൽ കസായിവാഡയിൽ വാഹനം തടയാൻ ശ്രമിച്ചപ്പോൾ 40-ലധികം പേരടങ്ങുന്ന സംഘം ഇവരെ അക്രമിക്കുകയായിരുന്നു .
മുംബൈയിലും പരിസര പ്രദേശങ്ങളിലും ബീഫ് കള്ളക്കടത്ത് വർധിച്ചുവരികയാണ്. 2021 ഡിസംബറിൽ 40 കിലോയിലധികം ബീഫ് കടത്തിയതിന് ശിവസേന നേതാവിന്റെ സഹോദരൻ ഉൾപ്പെടെ രണ്ട് പേരെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















Comments