ലക്‌നൗ : ഉത്തർപ്രദേശിൽ തുടർഭരണമുറപ്പിച്ച് ബിജെപി. സംസ്ഥാനത്തെ കാവി പുതപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാർട്ടി നേതാക്കൾ. സമാജ്‌വാദി പാർട്ടിയേയും സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും പിന്നിലാക്കിക്കൊണ്ട് യുപിയിൽ വിജയമുറപ്പിക്കാനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
തെരഞ്ഞെടുപ്പ് പോരിന് ചൂട് കൂട്ടാൻ നേതാക്കൾക്ക് ഊർജ്ജം പകർന്നുകൊണ്ട് യോഗി ആദിത്യനാഥ് പങ്കുവെച്ച മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ കവിതയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കണ്ണിൽ വൈഭവ സ്വപ്നം മാത്രം
ചിറകിലുള്ളതാ കൊടുങ്കാറ്റിനടികൾ
തിരയടിച്ചുയരുന്നതോ രാഷ്‌ട്രഭക്തി
വരൂ വരൂ ധീരന്മാരേ
വരൂ…വരൂ ധീരന്മാരേ
– അടൽ ജി
യുദ്ധ കാഹളം മുഴക്കിക്കൊണ്ടാണ് അദ്ദേഹം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ ആപ്പിൽ ഈ വരികൾ പങ്കുവെച്ചത്.
ഉത്തർപ്രദേശിൽ രണ്ടാം തവണയും അധികാരമുറപ്പിക്കാൻ തയ്യാറായിരിക്കുന്ന ബിജെപിക്ക് എതിരാളിയായി സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രംഗത്തുണ്ട്. രണ്ടക്ക സീറ്റ് ഉറപ്പിക്കാൻ നെട്ടോട്ടമോടുകയാണ് കോൺഗ്രസ്. യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ മുഖം കാണിക്കാൻ ആം ആദ്മി പാർട്ടിയും ഒരുങ്ങിക്കഴിഞ്ഞു. യുപിയിൽ വീണ്ടും യോഗി തന്നെ അധികാരത്തിലേറും എന്ന പ്രവചനം ബിജെപിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.
















Comments